Thursday, September 1, 2011

ഇത്തവണത്തെ ചെറിയ പെരുന്നാള്‍

അങ്ങനെ മറ്റൊരു റമദാനും ചെറിയ പെരുന്നാളും കഴിഞ്ഞു പോയി.ഒരു ചെറിയ പെരുന്നാള്‍ എന്ന് ചുമ്മാ അങ്ങ് പറഞ്ഞു പോകുന്നതിനതിലുപരിയായി ഇത്തവണത്തെ പെരുന്നാളിന് ഒരു പ്രത്യേകതയുണ്ട്.ഉമ്മയും ഉപ്പയും നാട്ടിലെ സുഹുര്‍ത്തുക്കളും ഇല്ലാതെ എന്‍റെ ജീവിതത്തിലെ ആദ്യ പെരുന്നാള്‍.ഇനിയും ഇതുപോലെ എത്ര എന്നാ ചോദ്യം ബാക്കി.

ഉമ്മയും ഉപ്പയും ഒന്നും ഇവിടെ ഇല്ലെങ്കിലും ഞാന്‍ ഇത്തവണയും പെരുന്നാളിന് തനിച്ചായില്ല.നോമ്പിന്‍റെ തുടക്കത്തില്‍ തന്നെ എന്‍റെ ജോലിയുടെ ഓട്ടത്തിന്‍റെ ഭാഗമായി റിയാദില്‍ എത്തിയിരുന്നു.ഏകദേശം പത്താം നോമ്പ് മുതല്‍ എന്‍റെ അനിയത്തിയുടെ കൂടെ ബത്തയില്‍ തന്നെ ആണ് താമസം.നോമ്പ് കഴിഞ്ഞിട്ടേ ഇനി അടുത്ത 'ജോലി' ഉള്ളൂ എന്നുനേരത്തെ തന്നെ അറിഞ്ഞത് കൊണ്ട് ഇത്തവണ പെരുന്നാള്‍ അളിയന്‍റെ കൂടെ ആയിരിക്കും എന്നറിയാമായിരുന്നു.

അങ്ങനെ നോമ്പുകള്‍ ഓരോന്നോരോന്നായി കഴിഞ്ഞു പോയി.അളിയനും പെങ്ങളും കുട്ടിയും അതിനിടയില്‍ ഉംറക്ക്‌ പോയി.ഞാന്‍ നോമ്പിന്‍റെ തുടക്കത്തില്‍ ജിദ്ധയില്‍ ആയിരുന്നത് കൊണ്ട് ഞാന്‍ അവിടെ വച്ച് തന്നെ നിര്‍വഹിച്ചിരുന്നു.കുട്ടി എന്ന് പറയുമ്പോള്‍ 'ഹാദി' ,അവന്‍ ആരെ പരിചയപ്പെട്ടാലും രണ്ടു ദിവസം കഴിഞ്ഞാല്‍ വികൃതി തുടങ്ങും.മമ്മുട്ടിയും തോക്ക് വെടിവെക്കലും ആണ് അവന്‍റെ പ്രധാനപരിപാടികള്‍.അങ്ങനെ നോമ്പിനെ ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയി.

അങ്ങനെയിരിക്കെയാണ് അളിയന്‍ രണ്ടാമതും ഉംറക്ക് പോകാന്‍ തീരുമാനിച്ചത്.28-ആം നോമ്പിനു വൈകീട്ടുപുറപ്പെട്ടു 29-നു രാത്രി തിരിച്ചെത്തുന്ന രീതിയില്‍ ഒരു ദിവസത്തെ പരിപാടി.അങ്ങനെ യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞാണ് ആ യാത്രയുടെ സംഘാടകരില്‍ നിന്നും രണ്ടു ദിവസത്തെ പ്രോഗ്രാമാണ് എന്ന് മനസ്സിലായത്.അന്നേരം മുതല്‍ , ഇത്തവണ നോമ്പ് 30 ഉണ്ടാകണമെന്ന് മനസ്സ് ആഗ്രഹിച്ചു.എന്നാല്‍ മാത്രമേ അളിയന്‍ ഇവിടെ പെരുന്നാളിന് ഞങ്ങളുടെ കൂടെ ഉണ്ടാകുകയുള്ളൂ.

എന്നാല്‍ നോമ്പ് തുറന്നു കുറച്ചു സമയം കഴിഞ്ഞു എന്‍റെ ഒരു സുഹുര്‍ത്തിന്‍റെ വാളില്‍ "സൌദിയിലെ സുദൈറിലും ശക്കറാനിലും ശവ്വാല്‍ മാസപിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നാളെ സൌദിയില്‍ ചെറിയ പെരുന്നാള്‍ ആയിരിക്കും എന്ന് സൌദി സുപ്രീം കൌണ്‍സില്‍ വിവരം അറിയ്ച്ചിരുക്കുന്നു" എന്ന് കണ്ടതോട്കൂടി ആ പ്രതീക്ഷയും തകര്‍ന്നു.അതിനിടയില്‍ നാട്ടില്‍ 30 നോമ്പാണെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.


അങ്ങനെ അളിയനില്ലാത്ത ആ പെരുന്നാള്‍ ദിവസം , നമസ്കാരത്തിനു പോയി ഭക്ഷണം കഴിഞ്ഞു കിടന്നു ഉറങ്ങി.വൈകുന്നേരം ഇസ്ലാഹി സെന്‍റെറില്‍ പോയി അവിടെ കുരുന്നു കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഈദ് പരിപാടിയില്‍ പങ്കുചെര്‍ന്നു.അത് ഹാദിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു.



അന്ന് രാത്രി അളിയന്‍ മക്കയില്‍ നിന്നും തിരിച്ചെത്തി.രണ്ടാം ദിവസമായിരുന്നു ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ആഘോഷം.ബിരിയാണി ഒക്കെ ഉണ്ടാക്കി ,എന്‍റെ വലിയ അളിയനും പിന്നെ റിയാസ്കയും വന്നു.അതിനു ശേഷം ഓണ്‍ലൈനില്‍ കൂടി ,എന്‍റെ ഒരു സുഹുര്‍ത്തിനെ , അവന്‍ റിയാദില്‍ ബത്തയില്‍ തന്നെ ഉണ്ടെന്നറിയുകയും അവനെ 'നെസ്റ്റോയില്‍' വച്ച് കാണുകയും ചെയ്തു.അവന്‍ എന്‍റെ പ്ലസ്‌ടു ഹോസ്റ്റല്‍ സഹചാരിയും അടുത്ത സുഹുര്‍ത്തുമാണെങ്കിലും (ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ടെങ്കിലും) എട്ടു വര്‍ഷത്തിനു ശേഷം നേരില്‍ കാണുകയാണ്.ഞങ്ങള്‍ കുറെ നേരം സംസാരിച്ചു , മറ്റു സുഹുര്‍ത്തുക്കളുടെ വിശേഷങ്ങള്‍ പങ്കുവച്ചു.


ഇന്ന് മൂന്നാം ദിവസം.ഞാന്‍ വലിയ അളിയന്‍റെ അടുത്ത് , ഒലയ്യയില്‍ പോയി.അവിടെയും ബിരിയാണി തന്നെ.ഇവിടെ ഒഴിവു ദിവസത്തിന്‍റെ ഭാഗമായി ചെറിയ അളിയനും പെങ്ങളും കുട്ടിയും ദമാമില്‍ പോയിട്ടുണ്ട്.ഇവിടെ ഒറ്റക്കിരുന്നപ്പോഴാണ് ഇത്രയും എഴുതാന്‍ തോന്നിയത്.ആദ്യം പറഞ്ഞത് പോലെ ജീവിതത്തില്‍ ആദ്യമായി പെരുന്നാല്‍ നാട്ടിന് പുറത്തായിരുന്നെങ്കിലും എട്ടു വര്‍ഷത്തിനു ശേഷം നജ്മല്‍ ഹമീദിനെ കണ്ടത് , രണ്ടു അളിയന്മാരുടെയും പെങ്ങളുടെയും കൂടെ ഉള്ള ഈ പെരുന്നാളിനെ എന്തുകൊണ്ടും കൂടുതല്‍ സന്തോഷകരമാക്കി.


No comments:

Post a Comment