അതെ, ഞാന്‍ സൌദിയില്‍ വന്നിട്ട് എട്ടു മാസം കഴിഞ്ഞു.കഴിഞ്ഞ ഡിസംബര്‍ 30നു അധികം ആരെയും അറിയിക്കാതെ ആയിരുന്നു റിയാദിലെക്ക് വണ്ടി കയറിയത്.(അതിനെകുറിച്ച് പിന്നെ പറയുന്നതാണ്).ഇവിടെകഴിഞ്ഞു പോയ എട്ടു മാസകാലത്തെ പ്രധാനമായും രണ്ടു മൂന്നു ഘട്ടങ്ങളായി വിഭജിക്കാവുന്നതാണ്.ഒന്നാമതായി ,ഇഖാമ കിട്ടുന്നത് കാത്തിരുന്ന കാലം ഉള്‍പ്പെടെ , അളിയന്‍ നാട്ടിലേക്ക് പോയ ഏപ്രില്‍ 15 വരെയുള്ള മൂന്നരമാസം.അളിയന്‍ നാട്ടില്‍ പോയപ്പോള്‍ യാസറിന്‍റെ കൂടെ ആയിരുന്നു താമസം.അങ്ങനെ ആ ആഴ്ച തന്നെ മക്കയിലേക്ക് ഉംറക്ക് പോകുകയും ആ കൂട്ടത്തില്‍ മദീന സന്ദര്‍ശിക്കുകയും ചെയ്തു.തിരിച്ചുവന്ന്‍ പിറ്റേന്ന് തന്നെ ഒരു ജോലിക്ക് വേണ്ടി അഭിമുഖത്തില്‍ പങ്കെടുക്കുകയും അടുത്ത ദിവസം തന്നെ ദമാം- ഖോബാറിലെക്ക് പുറപ്പെടുകയും ചെയ്തു.അങ്ങനെ ഏപ്രില്‍ 26നു ജോലിയില്‍ പ്രവേശിച്ചു,അവിടെ രണ്ടാംഘട്ടം ആരംഭിക്കുന്നു.
ഈ ഒന്നാംഘട്ടം, റിയാദിലെ അക്കാലത്തെ തണുപ്പും യാസറിനും അബൂതാഹിറിനും കൂടെ ഒരാഴ്ച്ചയാണെങ്കിലും ഉള്ള താമസവുമൊക്കെ തന്നെഎന്നെ സംബന്ധിച്ചിടത്തോളം വളരെ അവിസ്മരനീയമായിരുന്നു.പിന്നെ ആദ്യമായിട്ടുള്ള എന്‍റെ ഉംറയും.എന്‍റെ മാതാപിതാക്കള്‍ക്കൊന്നും തന്നെ ഇത് വരെ ഇതിനു ഭാഗ്യം ലഭിച്ചിട്ടില്ല എന്നത് , ഞാന്‍ അത്രമാത്രം ഭാഗ്യവാനാണെന്നത് എന്നെ ബോദ്യപ്പെടുത്തുന്നു.
ഖോബാറിലുണ്ടായിരുന്ന 50 ദിവസം, കോര്‍ണിഷിലും ലുലു ഹൈപെര്‍ മാര്‍കെറ്റിലും തന്നെ ആയിരുന്നു എന്ന് പറഞ്ഞാല്‍ ഒരിക്കലും തെറ്റാകുകയില്ല.ഒരാഴ്ചയില്‍ മൂന്നു തവണ എങ്കിലും ലുലുവില്‍ പോയിരുന്നു.ജോലിയുടെ അവസ്ഥയാണെങ്കില്‍ അസീസിയ മുതല്‍ ഖത്തീഫിലെ മജീദിയ വരെ യാത്ര തന്നെ.അങ്ങനെ ദമാം-ഖോബാര്‍ ഹൈവേയും ദമാം-ജുബൈല്‍ ഹൈവേയും ഖോബാര്‍-ദഹരാന്‍ -ഇന്‍ഡസ്ട്രിയല്‍ സിറ്റി 2 ഉം ഒക്കെ നല്ല പരിചയമായി.അങ്ങനെ ഇരിക്കെയാണ് ദമാമില്‍ നിന്ന് ജിദ്ധയിലേക്ക് മാറ്റം വന്നത്.ജൂണ്‍ 13 നു ദമാം വിടുകയും 18 നു ജിദ്ധയില്‍ തിരിച്ചു കയറുകയും ചെയ്തു.അതിനിടയില്‍ പറയണ്ടല്ലോ ,റിയാദിലെ 'ഇടത്താവളത്തില്‍' ഒന്ന് സന്ദര്‍ശിച്ചു.
അങ്ങനെ ജൂണ്‍ 17 നു രാത്രി ഞാന്‍ ജിദ്ധയില്‍ എത്തിച്ചേര്‍ന്നു.ജോലിയെ കുറിച്ച് പറയുകയാണെങ്കില്‍ ജിദ്ധയിലെ ചില സ്റ്റെഷനുകളും പിന്നെ കുറച്ചു മക്കയിലും ,അതായിരുന്നു അവിടുത്തെ സ്ഥിതി.നമ്മുടെ ഇബ്രാഹീമും ഞാനും മിക്കാവാറും എല്ലാ വെള്ളിയാഴ്ചയും ഒത്തുകൂടും.മാത്രമല്ല മക്ക അവിടുന്ന് 10 റിയാല്‍ അകലം മാത്രം.അതുകൊണ്ട് ജിദ്ധ എനിക്ക് വളരെ പ്രിയപ്പെട്ടതായി.എന്നാല്‍ ജിദ്ധയും 53 ദിവസങ്ങള്‍ക്ക് ശേഷം വിടേണ്ടി വന്നു.അങ്ങനെ അല്‍ബേകിന്‍റെ നാട്ടില്‍ നിന്നും ആഗസ്റ്റ് 9(റമളാന്‍ ) നു ,റിയാദിലേക്ക് പുറപ്പെട്ടു.
അന്ന് (റമളാന്‍ 10 ) മുതല്‍ ഇതുവരെ , പെങ്ങളുടെ കൂടെയാണിവിടെ താമസം.അങ്ങനെ റിയാദില്‍ ഇപ്രാവശ്യത്തെ എന്‍റെ നോമ്പും പെരുന്നാളും കഴിഞ്ഞു പോയി.പറഞ്ഞു വന്നപ്പോള്‍ എന്‍റെ പ്രവാസജീവിതത്തിന്‍റെ ആദ്യ എട്ടു മാസം കൊണ്ട് തന്നെ സൌദിയിലെ പ്രധാനനഗരങ്ങളായ ദാമാമിലും റിയാദിലും ജിദ്ധയിലും ചെറുതല്ലാത്ത ദിവസങ്ങളില്‍ താമസിക്കാന്‍ കഴിഞ്ഞു.
മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശിയായ ഞാന്‍ ഇപ്പോള്‍ ഒരു പ്രവാസിയാണ്...ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുതാന്‍ ശ്രമിക്കുന്ന പച്ചയായ മനുഷ്യന്...
Friday, September 2, 2011
Thursday, September 1, 2011
ഇത്തവണത്തെ ചെറിയ പെരുന്നാള്‍
അങ്ങനെ മറ്റൊരു റമദാനും ചെറിയ പെരുന്നാളും കഴിഞ്ഞു പോയി.ഒരു ചെറിയ പെരുന്നാള്‍ എന്ന് ചുമ്മാ അങ്ങ് പറഞ്ഞു പോകുന്നതിനതിലുപരിയായി ഇത്തവണത്തെ പെരുന്നാളിന് ഒരു പ്രത്യേകതയുണ്ട്.ഉമ്മയും ഉപ്പയും നാട്ടിലെ സുഹുര്‍ത്തുക്കളും ഇല്ലാതെ എന്‍റെ ജീവിതത്തിലെ ആദ്യ പെരുന്നാള്‍.ഇനിയും ഇതുപോലെ എത്ര എന്നാ ചോദ്യം ബാക്കി.
ഉമ്മയും ഉപ്പയും ഒന്നും ഇവിടെ ഇല്ലെങ്കിലും ഞാന്‍ ഇത്തവണയും പെരുന്നാളിന് തനിച്ചായില്ല.നോമ്പിന്‍റെ തുടക്കത്തില്‍ തന്നെ എന്‍റെ ജോലിയുടെ ഓട്ടത്തിന്‍റെ ഭാഗമായി റിയാദില്‍ എത്തിയിരുന്നു.ഏകദേശം പത്താം നോമ്പ് മുതല്‍ എന്‍റെ അനിയത്തിയുടെ കൂടെ ബത്തയില്‍ തന്നെ ആണ് താമസം.നോമ്പ് കഴിഞ്ഞിട്ടേ ഇനി അടുത്ത 'ജോലി' ഉള്ളൂ എന്നുനേരത്തെ തന്നെ അറിഞ്ഞത് കൊണ്ട് ഇത്തവണ പെരുന്നാള്‍ അളിയന്‍റെ കൂടെ ആയിരിക്കും എന്നറിയാമായിരുന്നു.
അങ്ങനെ നോമ്പുകള്‍ ഓരോന്നോരോന്നായി കഴിഞ്ഞു പോയി.അളിയനും പെങ്ങളും കുട്ടിയും അതിനിടയില്‍ ഉംറക്ക് പോയി.ഞാന്‍ നോമ്പിന്‍റെ തുടക്കത്തില്‍ ജിദ്ധയില്‍ ആയിരുന്നത് കൊണ്ട് ഞാന്‍ അവിടെ വച്ച് തന്നെ നിര്‍വഹിച്ചിരുന്നു.കുട്ടി എന്ന് പറയുമ്പോള്‍ 'ഹാദി' ,അവന്‍ ആരെ പരിചയപ്പെട്ടാലും രണ്ടു ദിവസം കഴിഞ്ഞാല്‍ വികൃതി തുടങ്ങും.മമ്മുട്ടിയും തോക്ക് വെടിവെക്കലും ആണ് അവന്‍റെ പ്രധാനപരിപാടികള്‍.അങ്ങനെ നോമ്പിനെ ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയി.
അങ്ങനെയിരിക്കെയാണ് അളിയന്‍ രണ്ടാമതും ഉംറക്ക് പോകാന്‍ തീരുമാനിച്ചത്.28-ആം നോമ്പിനു വൈകീട്ടുപുറപ്പെട്ടു 29-നു രാത്രി തിരിച്ചെത്തുന്ന രീതിയില്‍ ഒരു ദിവസത്തെ പരിപാടി.അങ്ങനെ യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞാണ് ആ യാത്രയുടെ സംഘാടകരില്‍ നിന്നും രണ്ടു ദിവസത്തെ പ്രോഗ്രാമാണ് എന്ന് മനസ്സിലായത്.അന്നേരം മുതല്‍ , ഇത്തവണ നോമ്പ് 30 ഉണ്ടാകണമെന്ന് മനസ്സ് ആഗ്രഹിച്ചു.എന്നാല്‍ മാത്രമേ അളിയന്‍ ഇവിടെ പെരുന്നാളിന് ഞങ്ങളുടെ കൂടെ ഉണ്ടാകുകയുള്ളൂ.
എന്നാല്‍ നോമ്പ് തുറന്നു കുറച്ചു സമയം കഴിഞ്ഞു എന്‍റെ ഒരു സുഹുര്‍ത്തിന്‍റെ വാളില്‍ "സൌദിയിലെ സുദൈറിലും ശക്കറാനിലും ശവ്വാല്‍ മാസപിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നാളെ സൌദിയില്‍ ചെറിയ പെരുന്നാള്‍ ആയിരിക്കും എന്ന് സൌദി സുപ്രീം കൌണ്‍സില്‍ വിവരം അറിയ്ച്ചിരുക്കുന്നു" എന്ന് കണ്ടതോട്കൂടി ആ പ്രതീക്ഷയും തകര്‍ന്നു.അതിനിടയില്‍ നാട്ടില്‍ 30 നോമ്പാണെന്ന് ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
അങ്ങനെ അളിയനില്ലാത്ത ആ പെരുന്നാള്‍ ദിവസം , നമസ്കാരത്തിനു പോയി ഭക്ഷണം കഴിഞ്ഞു കിടന്നു ഉറങ്ങി.വൈകുന്നേരം ഇസ്ലാഹി സെന്‍റെറില്‍ പോയി അവിടെ കുരുന്നു കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഈദ് പരിപാടിയില്‍ പങ്കുചെര്‍ന്നു.അത് ഹാദിയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ അനുഭവമായിരുന്നു.
അന്ന് രാത്രി അളിയന്‍ മക്കയില്‍ നിന്നും തിരിച്ചെത്തി.രണ്ടാം ദിവസമായിരുന്നു ഞങ്ങള്‍ക്ക് യഥാര്‍ത്ഥ ആഘോഷം.ബിരിയാണി ഒക്കെ ഉണ്ടാക്കി ,എന്‍റെ വലിയ അളിയനും പിന്നെ റിയാസ്കയും വന്നു.അതിനു ശേഷം ഓണ്‍ലൈനില്‍ കൂടി ,എന്‍റെ ഒരു സുഹുര്‍ത്തിനെ , അവന്‍ റിയാദില്‍ ബത്തയില്‍ തന്നെ ഉണ്ടെന്നറിയുകയും അവനെ 'നെസ്റ്റോയില്‍' വച്ച് കാണുകയും ചെയ്തു.അവന്‍ എന്‍റെ പ്ലസ്‌ടു ഹോസ്റ്റല്‍ സഹചാരിയും അടുത്ത സുഹുര്‍ത്തുമാണെങ്കിലും (ഞങ്ങള്‍ പലപ്പോഴും സംസാരിക്കാറുണ്ടെങ്കിലും) എട്ടു വര്‍ഷത്തിനു ശേഷം നേരില്‍ കാണുകയാണ്.ഞങ്ങള്‍ കുറെ നേരം സംസാരിച്ചു , മറ്റു സുഹുര്‍ത്തുക്കളുടെ വിശേഷങ്ങള്‍ പങ്കുവച്ചു.
ഇന്ന് മൂന്നാം ദിവസം.ഞാന്‍ വലിയ അളിയന്‍റെ അടുത്ത് , ഒലയ്യയില്‍ പോയി.അവിടെയും ബിരിയാണി തന്നെ.ഇവിടെ ഒഴിവു ദിവസത്തിന്‍റെ ഭാഗമായി ചെറിയ അളിയനും പെങ്ങളും കുട്ടിയും ദമാമില്‍ പോയിട്ടുണ്ട്.ഇവിടെ ഒറ്റക്കിരുന്നപ്പോഴാണ് ഇത്രയും എഴുതാന്‍ തോന്നിയത്.ആദ്യം പറഞ്ഞത് പോലെ ജീവിതത്തില്‍ ആദ്യമായി പെരുന്നാല്‍ നാട്ടിന് പുറത്തായിരുന്നെങ്കിലും എട്ടു വര്‍ഷത്തിനു ശേഷം നജ്മല്‍ ഹമീദിനെ കണ്ടത് , രണ്ടു അളിയന്മാരുടെയും പെങ്ങളുടെയും കൂടെ ഉള്ള ഈ പെരുന്നാളിനെ എന്തുകൊണ്ടും കൂടുതല്‍ സന്തോഷകരമാക്കി.

Subscribe to:
Comments (Atom)